10:52pm 12 September 2026
NEWS
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മുളക്കുഴ യൂണിറ്റ് കുടുംബ മേള
12/09/2026  08:54 PM IST
nila
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മുളക്കുഴ യൂണിറ്റ് കുടുംബ മേള

മുളക്കുഴ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മുളക്കുഴ യൂണിറ്റ് കുടുംബ മേള കാരക്കാട് ശിവഗിരി തീർത്ഥാടന വിശ്രമമന്ദിരം ഓഡിറ്റോറിയത്തിൽ നടത്തി.
സംസ്ഥാന രക്ഷാധികാരി എൻ. സദാശിവൻ നായർ മേള ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയിന്റ് സെക്രട്ടറി
എസ്. കുമാരി അധ്യക്ഷത വഹിച്ചു.
കുറിച്ചി ഹോമിയോ കോളേജ് ഗൈനക്കോളജി വിഭാഗം മുൻമേധാവി "ജീവിത ശൈലി രോഗങ്ങൾ" എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു. സാംസ്കാരിക സമിതി കൺവീനർ കൃഷ്ണകുമാർ കാരയ്ക്കാട്, യൂണിറ്റ് സെക്രട്ടറി കെ.കെ.രാജൻ,ചെങ്ങന്നൂർ ബ്ലോക്ക് സെക്രട്ടറി എ.കെ.പ്രസന്നൻ, ജില്ലാ കമ്മറ്റി അംഗം ഡി ചന്ദ്രൻ, ലെയ്സൺ ഓഫീസർ ടി.സി.സോമൻ,യൂണിറ്റ്
ട്രഷറർ പി ജി ശശിധരൻ നായർ, ചെല്ലമ്മ വി.സി എന്നിവർ 
പ്രസംഗിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img